ശ്രീ രാജ രാജേശ്വര ക്ഷേത്രം
തളിപ്പറമ്പിൽ നിന്ന് ഒരു കിമി
പ്രതിഷ്ഠ ശിവൻ വളരെ പഴയത് ദ്വിതലം
ഉപ ദേവതകൾ ദക്ഷിണാ മൂർത്തി ,പാർവതി ,പരശുരാമൻ
ഉപ ദേവതകൾ ദക്ഷിണാ മൂർത്തി ,പാർവതി ,പരശുരാമൻ
| അഗസ്ത്യ മുനി പ്രതിഷ്ടക്ക് മുൻപായി കുളിച്ചു വിശ്വസിക്കപ്പെടുന്ന കുളം |
ദർശനസമയം 5 am - 12 noon ; 5 - 8. 15 pm
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ രാജ രാജേശ്വര ക്ഷേത്രം
ചരിത്രത്തിലൂടെ കുറച്ച് കാലം തളിപ്പറമ്പ് മൂഷികവംശത്തിന്റെ തലസ്ഥാനമായിരുന്നു .ഈ കാലഘട്ടത്തിലാണ് തളിപ്പറംബിനും രാജരാജേശ്വര ക്ഷേത്രത്തിനും പ്രാധാന്യംകൂടിയത് .കണ്ണൂര് ജില്ലയിലെ 5 മഹാക്ഷേത്രത്തിലൊന്നാണ്
ഐതിഹ്യം 1
ചരിത്രത്തിലൂടെ കുറച്ച് കാലം തളിപ്പറമ്പ് മൂഷികവംശത്തിന്റെ തലസ്ഥാനമായിരുന്നു .ഈ കാലഘട്ടത്തിലാണ് തളിപ്പറംബിനും രാജരാജേശ്വര ക്ഷേത്രത്തിനും പ്രാധാന്യംകൂടിയത് .കണ്ണൂര് ജില്ലയിലെ 5 മഹാക്ഷേത്രത്തിലൊന്നാണ്
![]() |
| ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്ന പുറംമതിൽ |
ഐതിഹ്യം 1
പരശുരാമൻ സ്ഥാപിച്ച 64ഗ്രാമങ്ങളിൽ ഒന്നാണ് പെരുംചെല്ലൂർ .ഒരിക്കൽ മഹാവിഷ്ണു ലക്ഷ്മീ ദേവിയോട് നീല കണ്ടപ്പെരുമാളെ കണ്ട് വന്ദിക്കാൻ ആവശ്യപ്പെട്ടു .ശ്രീകോവിലിൽ എത്തിയ ലക്ഷ്മീ ദേവി ചതുർ ബാഹുവായ വിഷ്ണുവിനെ (നീലവേഷം മാറിയത് )കണ്ടു അമ്പരന്നു .പെട്ടെന്ന് തന്നെ നീല കണ്ടൻ തന്റെ ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു ലക്ഷ്മീ ദേവിക്ക് ഇരിക്കാൻ പീറ്റമിട്ടു ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ കാവൽക്കാരനായ മഹാകാലൻനടയടച്ചു കളഞ്ഞു .ആ സമയം മഹാവിഷ്ണു കുമാരസ്വാമിയുടെ (ബാല സുബ്രമണ്യന്റെ ) രൂപത്തിൽ പ്രത്യക്ഷപ്പെട്ടു നൃത്തമാടി പരമശിവനെ സന്തോഷിപ്പിച്ചു .ശിവൻ ബാല സുബ്രമണ്യനെ തന്റെ മടിയിലിരുത്തി .കുമാരൻലക്ഷ്മീ ദേവിയെ തന്റെ മുരുടയിൽ ഇരുത്തി അവിടെ നിന്ന് രഷപ്പെടാൻസഹായിക്കാൻ ശ്രമിച്ചു .സത്യം മനസ്സിലായപ്പോൾ ശിവാൻ ലക്ഷ്മീനാരയണൻമാരോട് എപ്പോഴും അവിടെത്തന്നെ സന്നിഹിതരായി ഭക്തരെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടു അതിനു ശേഷം സ്ഥലത്തിനു ലക്ഷ്മീപുരം എന്നാ പേര് കിട്ടി .ഇതിന്റെ ഓർമ്മക്കായി തൃച്ചംബരത്തിലെ ബാലകൃഷ്ണപ്പെരുമാളിന്റെ തിടമ്പ് ശിവരാത്രി ദിവസം രാത്രി ആഘോഷമായി കൊണ്ടുവരുന്നു .
ഒരിക്കൽ വിശ്വ കർമ്മാവ് സൂര്യനെ കടഞ്ഞ് 3 ശിവ ലിംഗം ഉണ്ടാക്കി ദേവന്മാർക്ക് കൊടുത്തു. അതി കഠിനമായ പ്രഭ കാരണം ദേവന്മാർക്ക് പൂജ നടത്താൻ പ്രയാസമായി .അവരുടെ അപേക്ഷ പ്രകാരം പരമ ശിവൻ ആ വിഗ്രഹങ്ങൾ പാർവതിക്ക് പൂജിക്കാൻ കൊടുത്തു .വർഷങ്ങൾക്ക് ശേഷം മാന്ധത്താവ് പാർവതിയെ തപസ്സു ചെയ്തു .പ്രസാദിച്ചപ്പോൾ ഒരു വിഗ്രഹം അവര്ക്ക് കൊടുത്തു .ശ്മശാനം ഇല്ലാത്ത സ്ഥലത്ത് പ്രതിഷ്ടിക്കണമെന്ന
നിബന്ധനയോടെ നല്കപ്പെട്ട വിഗ്രഹം പ്രതിഷ്ടിക്കാൻ കണ്ട സ്ഥലമാണ് തളിപ്പറമ്പ് ഇദ്ദേഹത്തിന്റെ മരണ ശേഷം വിഗ്രഹം മണ്ണിലേക്ക് താഴ്ന്ന് പോയി .മകൻ മുചുകുന്നൻ ശിവനെ തപസ്സ് ചെയ്ത് രണ്ടാമത്തെ വിഗ്രഹം സമ്പാദിച്ചു .ഇതേ സ്ഥലത്ത് പ്രതിഷ്ടിച്ചു .പിന്നീട് അതും മണ്ണിലേക്ക് താഴ്ന്ന് പോയി . നൂറ്റാണ്ടുകൾക്ക് ശേഷം മൂഷിക രാജാവായ ശതസോമൻ
തപസ്സ് ചെയ്ത് മൂന്നാമത്തെ വിഗ്രഹം നേടി .അഗസ്ത്യ മുനിയുടെ സഹായത്തോടെ മൂന്നാമത്തെ വിഗ്രഹം അതെ സ്ഥലത്ത് പ്രതിഷ്ഠിച്ചു 'അന്ന് അഗസ്ത്യ മുനി കത്തിച്ച നെയ്യ് വിളക്കാണ് ഇപ്പോഴും കത്തുന്ന തെന്ന് വിശ്വാസം .ശതസോമനാണ് ക്ഷേത്രം നിർമ്മിച്ചത്പെരുംചെല്ലൂർ ഗ്രാമക്കാർക്ക് സമ്മാനിച്ചത് . പരശുരാമനും.ബ്രംമാവും ഇവിടെ വന്നു പൂജ ചെയ്തിരുന്നു എന്നും വിശ്വാസമുണ്ട് .
ഐതിഹ്യം 3 സാധാരണയായി ശിവക്ഷേത്രങ്ങളിൽ നന്തി നമസ്കാര മണ്ഡപത്തിലാണ് പതിവെങ്കിലും ഇവിടെ വേറെ തന്നെ പ്രതിഷ്ടയുണ്ട് .
ഇവിടെയുള്ള നെൽവയലുകളിൽ ഒരു വെളുത്ത കാള വന്നു നെൽക്കതിരുകൾ തിന്നുക പതിവായിരുന്നു .കണ്ടവർ അതിനെ പലതവണ തുരത്തിയോടിച്ചു .ക്ഷേത്രത്തിനടുത്ത് വരെ എത്തിയാൽ അതിനെ കാണാതാവും .പലതവണ തു ആവർത്തിച്ചപ്പോൾ ഒരു പ്രശ്നം വെക്കാൻ തീരുമാനിച്ചു. പ്രശ്നത്തിൽ കണ്ടത് ദിവസവുമുള്ള പൂജയിൽ ഒന്നിൽ പോലും നന്തിക്ക് വേണ്ട ഭക്ഷണം ഉണ്ടായിരുന്നില്ല എന്നതാണ് .നെല്ല് നിവേദ്യത്തിലെ ഒരംശം കാളക്കായി കൊടുക്കാനുള്ള സംവിധാനമുണ്ടാക്കി
.ശിവന് നിവേദ്യം സമർപ്പിക്കുമ്പോൾഒരാശം നന്തിക്കും കിട്ടുന്നു . ഇത് പോലെ കയ്യെത്ത് നാഗം രാജരാജേശ്വരന്റെ തായത് കൊണ്ട് ഇവിടെ നാഗ പ്രതിഷ്ടയില്ല .
.ശിവന് നിവേദ്യം സമർപ്പിക്കുമ്പോൾഒരാശം നന്തിക്കും കിട്ടുന്നു . ഇത് പോലെ കയ്യെത്ത് നാഗം രാജരാജേശ്വരന്റെ തായത് കൊണ്ട് ഇവിടെ നാഗ പ്രതിഷ്ടയില്ല .
ഐതിഹ്യം 4 രാവണ വധത്തിനു ശേഷം ശ്രീരാമൻ ഇവിടം സന്ദർശിച്ച് നമസ്കാര മണ്ഡപത്തിലിരുന്നു ധ്യാനിച്ചു .അതുകൊണ്ട് നമസ്കാര മണ്ഡപത്തിൽ തന്ത്രിയടക്കം ആർക്കും പ്രവേശനമില്ല
പ്രദക്ഷിണം വെക്കേണ്ട രീതി
അഗസ്ത്യ മുനിയുടെ ചിറയിൽ നിന്നും കുളിക്കുക .തെക്ക് നോക്കി കൃഷ്ണനെയും ശാസ്താവിനെയും വന്ദിക്കുക .മുഖ്യ കവാടത്തിലെത്തി കിഴക്ക് നോക്കി കാഞ്ഞിരങ്ങാട്ടപ്പനെ വണങ്ങണം .ഗോപുരത്തിൽ കയറി ഒരു മീറ്റർ വടക്കോട്ട് നീങ്ങി ജേഷ്ഠ ഭഗവതിയെ തൊഴുക ,തെക്കോട്ട് നീങ്ങി ശ്രീ ഭഗവതിയെ തൊഴുക യക്ഷി ,ഋഷഭൻ പുറമെയുള്ള വൃത്ത പഥത്തിൽ എത്തുന്നതിനു മുൻപ് ഗണപതി ,സുബ്രമണ്യൻ ,മഹാകാലൻ നന്തികേശൻ ,ദക്ഷിണാ മൂർത്തി ,അന്നപൂർണേശ്വരി ,മാടായിക്കാവിലമ്മ ,കാശി വിശ്വനാഥൻ ,(അനുഗ്രഹത്തിനായി ഇരിക്കണം )
ഇനി ഗംഗയെ പ്രാർ ത്തിച്ചതിനു ശേഷം മുൻപിലെ കവാടത്തിലൂടെ കടന്നു രാജരാജേശ്വരനെ പ്രാർത്തിക്കാം.ദക്ഷിണാ മൂർത്തി ,പാർവതി പരശുരാമൻ എന്നിവരെ വന്ദിച്ച് ഓവ് വരെ നടന്നു തിരിച്ചു വരണം
| ഗംഗയിലെ ജലം എന്ന് വിശ്വസിക്കപ്പെടുന്ന തീർത്ഥം |
സ്ത്രീകൾക്ക് വിളക്ക് മാടം വരെ പ്രവേശിക്കാം. .അത്താഴ പൂജക്ക് ശേഷം അകത്തു കയറാം. രാജാധിരാജൻആയത് കൊണ്ട് പാർവതീ സമേതനായി മാത്രം സ്ത്രീകൾക്ക് ദർശനം നല്കുന്നു ശിവരാത്രി വൈകുന്നേരം 3 മണി മുതൽ അകത്ത് ത്തുകയറാം
പണ്ട് 21 പ്രതിഷ്ഠകൾ കൂടി ഉണ്ടായിരുന്നു .ഇപ്പോൾ പലതും കാണാനില്ല .ചിലത് ചുറ്റുമുള്ള ക്ഷേത്ര ചൈതന്യങ്ങളിൽ ലയിച്ചു .ബാക്കിയുള്ളവക്ക്
