2018, നവംബർ 15, വ്യാഴാഴ്‌ച

ശ്രീ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം തളിപ്പറമ്പ്
തളിപ്പറമ്പിൽ നിന്നും 6 കിമി വടക്കു കിഴക്ക് ( ബസ് ഉണ്ട് )
വൈദ്യനാഥ സങ്കലപ്പത്തിൽ ശിവലിംഗ പ്രതിഷ്ഠ 



പ്രതിഷ്ഠ ,ക്ഷേത്രക്കുളം ,വലിയ ബലിക്കല്ല് ,സോപാനം ,ക്ഷേത്രത്തിനു അകത്തെ കിണർ ,എന്നിവടങ്ങളിൽ അപൂർവമായ ഔഷധങ്ങൾ പൗരാണികമായ നിക്ഷേപിക്കപ്പെട്ടതിനാൽ ക്ഷേത്ര ചിറയിലെ കുളി ,ക്ഷേത്ര പ്രദക്ഷിണം ,അഭിഷേക തീർത്ഥസേവ എന്നിവ സർവ്വരോഗ നിവാരണമായി കരുതുന്നു
യുഗങ്ങൾക്ക്‌ മുൻപ് ഒരു ഞായറാഴ്ച ആയിരുന്നു പ്രതിഷ്ഠ എന്ന് വിശ്വാസം അത് കൊണ്ട് ഞായർ ആഴ്ചത്തെ ദർശനത്തിനു പ്രാധാന്യമുണ്ട് അന്ന് ഉച്ചക്ക് ഉള്ള ഔഷധക്കഞ്ഞി സേവയും പ്രധാനമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഋഗ്വേദികളുടേതായിരുന്നു ക്ഷേത്രം വൈതക്കോമന്മാർ എന്ന ആദിവാസി രാജാക്കന്മാർ ഗ്രാമത്തിനുദാനം ചെയ്തതാണ് ക്ഷേത്രം /ശ്രീകണ്ഠൻ എന്ന മൂഷിക രാജാവ് ബ്രാഹ്മണ സ്ത്രീകൾക്ക് വേണ്ടി നിർമ്മിച്ച് നൽകിയത്  എന്ന് തുടങ്ങി ധാരാളം ഐതിഹ്യങ്ങൾ ഉണ്ട് വിഷ്ണുവിന് ത്വക്ക് രോഗം വന്നപ്പോൾ ഇവിടെ ഭജനമിരുന്നു രോഗം മാറി എന്നും വിശ്വാസമുണ്ട് ഭർതൃ സൗഖ്യത്തിനു വേണ്ടി ഭർതൃമതികൾ ധനു മാസത്തിലെ തിരുവാതിരക്കും  വൃദ്ധ സ്ത്രീകൾ കുടുംബ സൗഖ്യത്തിനു വേണ്ടി പതിനെട്ടാം തീയ്യതീയും   ഇവിടെ എത്തുന്നു . ഉത്സവം ധനു ആറ്  മുതൽ വൃശ്ചികം രണ്ടു വരെ .ധനു പത്തിന് ക്ഷേത്രത്തിലെ പുറം കാവൽക്കാർ എന്ന നിലയിൽ തെയ്യങ്ങളും കെട്ടിയാടുന്ന . 

2015, മാർച്ച് 5, വ്യാഴാഴ്‌ച

ശ്രീ ശ്രീകൃഷ്ണക്ഷേത്രം തൃച്ചംബരം


ശ്രീ ശ്രീകൃഷ്ണക്ഷേത്രം തൃച്ചംബരം 
തളിപ്പറമ്പ് ബസ്‌ സ്റ്റാൻഡിൽ നിന്ന് ഒരു കിമി 

പ്രതിഷ്ഠ ശ്രീകൃഷ്ണൻ വളരെ പഴയത് 

ദർശനസമയം 5 - 12 noon  ; 5. 30 - 8 pm 

മുഖ്യ വഴിപാടുകൾ വലിയ വട്ടളം  പായസം ,ആയിരം അപ്പം ,പുഷ്പാഞ്ജലി ,മാല, വെള്ള നിവേദ്യം,പാല്പായസം ,നിറമാല കളഭചാർത്ത് ,നെയ്പായസം  


കുംഭം 22 - മീനം 6 ഉത്സവം 
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കൃഷ്ണ ക്ഷേത്രം തൃച്ചംബരം 
ക്ഷേത്ര ചരിത്രത്തിലൂടെ 
ശ്രീ രാജരാജേശ്വര ക്ഷേത്ര നിർമ്മിതിക്ക് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് പ്രതിഷ്ഠ നടന്നു.ഐതിഹ്യം 1  പണ്ട് ഇവിടം കൊടും കാടായിരുന്നു .രക്ത ചന്ദന മരമായിരുന്നു കൂടുതലും .സംബാര മഹര്ഷി തപസ്സ് ചെയ്തു വിഷ്ണുവിൽ ലയിച്ച സ്ഥലമാണിത് എന്ന് ഐതിഹ്യം .തപസ്സ് ചെയ്യാൻ ഈ സ്ഥലം തെരഞ്ഞെടുക്കാൻ കാരണം എന്തെന്ന് പരശുരാമൻ ചോദിച്ചപ്പോൾ ''വസുദേവർക്കും ദേവകിക്കും വേണ്ടി ബലരാമനും ശ്രീകൃഷ്ണനും ബാലലീലകൾ വീണ്ടും ആടിയ സ്ഥലമാണിത്''' എന്ന മറുപടിയാണ് ലഭിച്ചത് .രോഹിണി ,നന്ദഗോപർ ,യശോദ ,ദേവ ഗന്ധർവാദികൾ മഹർഷിമാർ ഒക്കെ ആ അവസരത്തിൽ ഉണ്ടായിരുന്നു.പരശുരാമനും,സംബാരമഹർഷിയുംകൂടെഉണ്ടായിരുന്നു.ബാലലീലകൾ കഴിഞ്ഞ്  എല്ലാവരും പിരിഞ്ഞപ്പോൾ പരശുരാമനും സംബാര മഹർഷിയും അവർക്ക്  എല്ലാകൊല്ലവും വീണ്ടും കാണാൻ വേണ്ടി ആവർത്തിക്കണമെന്നു അഭ്യർത്തിച്ചു .ആ സമയത്ത് നാരദ മഹർഷി 2 വിഗ്രഹങ്ങളുമായി പ്രത്യക്ഷപ്പെട്ടു ശ്രീ കൃഷ്ണ വിഗ്രഹം അവിടെ പ്രതിഷ്ടിച്ചു .കുവലയാ പീടത്തെ വധിച്ച് അമ്മയോട് ഭക്ഷണം തേടുന്ന  ശ്രീ കൃഷ്ണനെയാണ് പ്രതിഷ്ടിച്ചത് .ബലഭദ്രനെ മഴൂരിൽ പ്രതിഷ്ടിച്ചെങ്കിലും കുറച്ച് കാലം കഴിഞ്ഞ് അത് മണ്ണിലേക്ക് താഴ്ന്നു പോയി .പിന്നീട് സ്വപ്നദർശനം കിട്ടിയ ഒരു നമ്പൂതിരി അതവിടെ പ്രതിഷ്ടിച്ചു 



.10 -11  ,14 - 15 ,18 - 19 നൂറ്റാണ്ടുകളിലായി  ധാരാളം പുനരുദ്ദാരണ പ്രവർത്തങ്ങൾ  നടന്നു .ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായിരുന്നു .പെരുംചെല്ലൂർ ഗ്രാമത്തിലെ 43 ഊരാളന്മാരുടെതായിരുന്നു  ക്ഷേത്രം 1970 ൽ HR & CE department ഏറ്റെടുത്തു . 
ഐതിഹ്യം 2  വിളക്ക് മാടത്തിന്റെ തെക്ക് ഭാഗത്തായി മുലയൂട്ടിയതിനു ശേഷം യശോദ മുല കഴുകിയിരുന്ന ഒരു കിണറുണ്ട് .യുവതികൾ മുലപ്പാലിന്നായി ഈ വെള്ളമുപയോഗിക്കാറുണ്ട് .
വിളക്ക്മാടത്തിനു വടക്ക് കിഴക്കായി കംസന് മുന്നറിയിപ്പ് നല്കിയ മഹാ മായയുടെ പ്രതിഷ്ടയാണ് തടാകത്തിൽ. മുഖ മണ്ഡപത്തോടെയുള്ള ഇതിനു വേറെ തന്നെ നമസ്കാര മണ്ഡപമുണ്ട് .പവിത്ര ജലമായത് കൊണ്ട് ഭക്തർക്ക്‌ ഇതിലെ ജലം തൊടാനുള്ള അവകാശമില്ല .
ഭഗവതി ക്ഷേത്രം 


ഐതിഹ്യം 3 തടാകത്തിനു തെക്ക് ഭാഗത്തായി ഒരു ഇലഞ്ഞി മരമുണ്ട് .ഇത് ഒരിക്കലും കായ്ക്കാറില്ല .വൃണങ്ങൾ ബാധിച്ച ഒരു ഭക്തൻ ഇതിന്റെ ചുവട്ടിലിരുന്നു ജപിച്ചുകൊണ്ടിരിക്കുമ്പോൾ പഴങ്ങൾ വീണു വേദന കൂടുതലായി .ഭക്തൻ ഭഗവാനെ വിളിച്ചു കരഞ്ഞതിനു ശേഷം ഇത് കായ്കാറില്ല .
ഇപ്പോൾ കുറച്ച് കായ്ക്കാറുണ്ട് 

മേൽക്കൂരയില്ലാത്ത വനശാസ്ഥാവിന്റെ പ്രതിഷ്ഠ സ്വയംഭൂവാണ് 

ചെംബകത്തറയും പരിശുദ്ധമായി കണക്കാക്കപ്പെടുന്നു .
ഐതിഹ്യം 4 രാമകൃഷ്ണന്മാരുടെ ബാലലീലകൾ കാണാനെത്തിയ വാസുദേവ യശോദ മാരുടെ താൽക്കാലിക സ്ഥാനമായിരുന്നു മുഖ്യ ശ്രീകോവിലിന്റെ വടക്ക് പടിഞ്ഞാറുള്ള  മുളഞ്ഞെശ്വരം ശിവക്ഷേത്രം 

താമരക്കുളം 
ദാരു ശില്പങ്ങൾ ഗോവർദ്ധ നോദ്ദാരണം,കാളിയ മർദ്ദനം ,ബകാസുരവധം ,പൂതനാമോക്ഷം ,   ആദിശേഷന്റെകുടക്കീഴിൽ   വസുദേവർ കൃഷ്ണനെ കൊണ്ടുപോകുന്നത് നന്ദ ഗോപരുംയശോദയും കൃഷ്ണനും ,കംസൻ ദേവകിയുടെ മുടിചുറ്റി പ്പിടിക്കുന്നത്,സുഭദ്രാ  അർജുനന്മാർ ,

സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഉത്സവത്തിനു ആനകൾ ഇല്ല കാരണം വ്യക്തം 

മുഖ മണ്ഡപത്തിൽ കൃഷ്ണൻ ,രുഗ്മിണി ,ബലരാമൻ ,ഇന്ദൻ ,ബ്രംമാവ് ,ക്രിഷനും ഋഗ്മിനിയും സത്യഭാമയും വസ്ത്രാപഹരണം 
നമസ്കാര മണ്ഡപത്തിൽ തൂണുകളിൽ ബലരാമൻ ഹയഗ്രീവൻ ,നരസിംഹം ,മഹാവിഷ്ണു ,രാമാവതാരം,കൃഷ്ണാവതാരം 
ചിറ 
നട തുറന്ന ഉടൻ നിവേദ്യ പൂജ ഒരു പ്രത്യേകതയാണ് ആയിരം അപ്പം തിടപ്പള്ളിക്ക് പുറത്തുവെച്ചു ബ്രാമണ സ്ത്രീകൾ  തയ്യാറാക്കി വാരിയരുടെ വിളക്കുമായി വന്നു പടിയിൽ വെക്കുന്നു .മേൽശാന്തി പുണ്യാഹം തെളിച്ചു ശുദ്ദിയാക്കി  അകത്തേക്ക് എടുക്കുന്നു .പണ്ട് ബ്രാമണ  സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ വിലക്കിനെ അവഗണിച്ച് ശ്രീ കൃഷ്ണന് ചതുർ വിഭവങ്ങൾ നല്കിയതിന്റെ ഓർമ്മക്കായാണിത് 

 ഉത്സവം കുംഭം 22 നു തുടങ്ങി മീനം 6 നു അവസാനിക്കുന്നു.22 നു കൊടിയേറ്റം  അതെ ദിവസം രാത്രി മഴൂരിൽ നിന്നു ആഘോഷമായി ബാലരാമാവിഗ്രഹം കൊണ്ടുവരുന്നു .മീനം 2 വരെ എല്ലാദിവസവും ചെംബകത്തറയിൽ തിടമ്പ് നൃത്തം .അതിനു ശേഷം അരകിമി അകലെയുള്ള പൂക്കോത്ത് നടയിൽ വെച്ചാണ് .
പണ്ട് പരമഭക്തയായ  ഒരു പൂക്കോത്ത് നടയിൽ വീടുള്ള ഒരു നമ്പൂതിരി സ്ത്രീ എല്ലാ ദിവസവും ഭഗവാനു വെണ്ണ സമർപ്പിച്ചതിനു ശേഷം അമ്പലത്തിന്റെ നടയിൽ വെച്ച് നൃത്തം കാണാറുണ്ടായിരുന്നു .പ്രായാധിക്യം കാരണം തീരെ നടക്കാൻ വയ്യാതായതോടെ അവർ മുഴുവൻ സമയവും ഭഗവാന്റെ നാമ മുരുവിട്ടുകൊണ്ട്  കഴിഞ്ഞു കൂടി ആ വർഷം   തിടമ്പ് നൃത്തം ചെയ്തവർ സ്വയമറിയാതെ വിഗ്രഹവുമായി പൂക്കോത്ത് നടയിൽ എത്തുകയും ആ  അന്തർജനത്തിന്റെ  വീട്ടിനു മുന്നിൽ വെച്ച് നൃത്തം ചെയ്യുകയും ചെയ്തു .അതിനു ശേഷം എല്ലാകൊല്ലവും അതെ രീതിയിൽ നൃത്തം ചെയ്യാൻ തുടങ്ങി .
മീനം 6നു കൂടിപ്പിരിയൽ  അന്ന് മുഴുവൻ സ്ഥലവും പൂക്കളകൊണ്ട് അലങ്കരിച്ചിരിക്കും .തികച്ചും ഹൃദയ സ്പർശിയായ രംഗങ്ങളാണ് നടക്കുക .ബലഭദ്രൻ തിരിച്ചു പോകാൻ ശ്രമിക്കുമ്പോൾ കൃഷ്ണൻ പിറകോട്ടു വലിക്കുന്നു പലതവണ ഇത് ആവർത്തിക്കുന്നു.പുലരാറാകുമ്പോൾ  പാലമൃത്കാരൻ ഗോവിന്ദ ഗോവിന്ദ വിളിച്ച് പ്രത്യക്ഷപ്പെടുന്നു പാൽ കുടിക്കാനുള്ള വ്യഗ്രതയിൽ കൃഷ്ണൻ പാല മൃതനെ പിന്തുടരുന്നു .വളരപ്പെട്ടെന്നു ഒറ്റപ്പെട്ടു പോയ ബലരാമൻ ദുഖിതനായി ആരും തുണയില്ലാതെ ഒറ്റയ്ക്ക് മാഴൂരിലെക്കും മടങ്ങുന്നു .
വർഷത്തിൽ 3 ദിവസം ആറാട്ടുണ്ട് .തുലാത്തിലെ പൌർണമി ,തൈപ്പൂയ്യം മീനം 5 എന്നീ ദിവസങ്ങളിൽ ശിവരാത്രിക്കും വിഷുവിനും ബിംബം രാജ രാജേശ്വര ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ട് പോകുന്നു .
The present Thanthri belongs to Kaambraththu illam and melshaanthi is from Paakkaththu illam 
photo courtesy Mathrubhumi 8-3-15 kannur edition 

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ശ്രീ രാജ രാജേശ്വര ക്ഷേത്രം


ശ്രീ രാജ രാജേശ്വര ക്ഷേത്രം 
തളിപ്പറമ്പിൽ നിന്ന് ഒരു കിമി

പ്രതിഷ്ഠ ശിവൻ വളരെ പഴയത് ദ്വിതലം 
ഉപ ദേവതകൾ ദക്ഷിണാ മൂർത്തി ,പാർവതി ,പരശുരാമൻ 


അഗസ്ത്യ മുനി  പ്രതിഷ്ടക്ക് മുൻപായി കുളിച്ചു വിശ്വസിക്കപ്പെടുന്ന കുളം 

ദർശനസമയം 5 am  - 12 noon  ; 5 -  8. 15 pm 
ശിവരാത്രി പ്രധാന ആഘോഷം 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ  ശ്രീ രാജ രാജേശ്വര ക്ഷേത്രം
ചരിത്രത്തിലൂടെ കുറച്ച് കാലം തളിപ്പറമ്പ് മൂഷികവംശത്തിന്റെ   തലസ്ഥാനമായിരുന്നു .ഈ കാലഘട്ടത്തിലാണ് തളിപ്പറംബിനും രാജരാജേശ്വര ക്ഷേത്രത്തിനും പ്രാധാന്യംകൂടിയത് .കണ്ണൂര് ജില്ലയിലെ 5 മഹാക്ഷേത്രത്തിലൊന്നാണ് 


ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്ന പുറംമതിൽ 

ഐതിഹ്യം 1 
 പരശുരാമൻ സ്ഥാപിച്ച 64ഗ്രാമങ്ങളിൽ ഒന്നാണ് പെരുംചെല്ലൂർ .ഒരിക്കൽ മഹാവിഷ്ണു ലക്ഷ്മീ ദേവിയോട് നീല കണ്ടപ്പെരുമാളെ കണ്ട് വന്ദിക്കാൻ ആവശ്യപ്പെട്ടു .ശ്രീകോവിലിൽ എത്തിയ ലക്ഷ്മീ ദേവി ചതുർ  ബാഹുവായ വിഷ്ണുവിനെ (നീലവേഷം മാറിയത് )കണ്ടു അമ്പരന്നു .പെട്ടെന്ന് തന്നെ നീല കണ്ടൻ തന്റെ ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു ലക്ഷ്മീ ദേവിക്ക് ഇരിക്കാൻ പീറ്റമിട്ടു ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ കാവൽക്കാരനായ മഹാകാലൻനടയടച്ചു കളഞ്ഞു .ആ സമയം മഹാവിഷ്ണു കുമാരസ്വാമിയുടെ (ബാല സുബ്രമണ്യന്റെ  ) രൂപത്തിൽ പ്രത്യക്ഷപ്പെട്ടു നൃത്തമാടി പരമശിവനെ സന്തോഷിപ്പിച്ചു .ശിവൻ ബാല സുബ്രമണ്യനെ  തന്റെ മടിയിലിരുത്തി .കുമാരൻലക്ഷ്മീ ദേവിയെ  തന്റെ മുരുടയിൽ ഇരുത്തി അവിടെ നിന്ന് രഷപ്പെടാസഹായിക്കാൻ  ശ്രമിച്ചു .സത്യം മനസ്സിലായപ്പോൾ ശിവാൻ ലക്ഷ്മീനാരയണൻമാരോട് എപ്പോഴും അവിടെത്തന്നെ സന്നിഹിതരായി ഭക്തരെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടു അതിനു ശേഷം സ്ഥലത്തിനു ലക്ഷ്മീപുരം എന്നാ പേര് കിട്ടി .ഇതിന്റെ ഓർമ്മക്കായി തൃച്ചംബരത്തിലെ ബാലകൃഷ്ണപ്പെരുമാളിന്റെ തിടമ്പ് ശിവരാത്രി ദിവസം രാത്രി ആഘോഷമായി കൊണ്ടുവരുന്നു .
ഐതിഹ്യം 2 
ഒരിക്കൽ വിശ്വ കർമ്മാവ് സൂര്യനെ കടഞ്ഞ് 3 ശിവ ലിംഗം  ഉണ്ടാക്കി ദേവന്മാർക്ക് കൊടുത്തു. അതി കഠിനമായ പ്രഭ കാരണം ദേവന്മാർക്ക് പൂജ നടത്താൻ പ്രയാസമായി .അവരുടെ അപേക്ഷ പ്രകാരം പരമ ശിവൻ ആ വിഗ്രഹങ്ങൾ പാർവതിക്ക് പൂജിക്കാൻ കൊടുത്തു .വർഷങ്ങൾക്ക് ശേഷം മാന്ധത്താവ്‌ പാർവതിയെ തപസ്സു ചെയ്തു .പ്രസാദിച്ചപ്പോൾ ഒരു വിഗ്രഹം അവര്ക്ക് കൊടുത്തു .ശ്മശാനം ഇല്ലാത്ത സ്ഥലത്ത് പ്രതിഷ്ടിക്കണമെന്ന 
നിബന്ധനയോടെ നല്കപ്പെട്ട വിഗ്രഹം പ്രതിഷ്ടിക്കാൻ കണ്ട സ്ഥലമാണ് തളിപ്പറമ്പ് ഇദ്ദേഹത്തിന്റെ മരണ ശേഷം വിഗ്രഹം മണ്ണിലേക്ക് താഴ്ന്ന് പോയി .മകൻ മുചുകുന്നൻ  ശിവനെ തപസ്സ് ചെയ്ത് രണ്ടാമത്തെ വിഗ്രഹം സമ്പാദിച്ചു .ഇതേ സ്ഥലത്ത് പ്രതിഷ്ടിച്ചു .പിന്നീട് അതും മണ്ണിലേക്ക് താഴ്ന്ന് പോയി . നൂറ്റാണ്ടുകൾക്ക് ശേഷം മൂഷിക രാജാവായ  ശതസോമൻ 
തപസ്സ് ചെയ്ത്  മൂന്നാമത്തെ വിഗ്രഹം നേടി .അഗസ്ത്യ മുനിയുടെ സഹായത്തോടെ മൂന്നാമത്തെ വിഗ്രഹം അതെ സ്ഥലത്ത് പ്രതിഷ്ഠിച്ചു 'അന്ന് അഗസ്ത്യ മുനി കത്തിച്ച നെയ്യ് വിളക്കാണ്  ഇപ്പോഴും കത്തുന്ന തെന്ന് വിശ്വാസം .ശതസോമനാണ് ക്ഷേത്രം നിർമ്മിച്ചത്പെരുംചെല്ലൂർ ഗ്രാമക്കാർക്ക് സമ്മാനിച്ചത്‌ . പരശുരാമനും.ബ്രംമാവും ഇവിടെ വന്നു പൂജ ചെയ്തിരുന്നു എന്നും വിശ്വാസമുണ്ട്‌ .
ഐതിഹ്യം 3 സാധാരണയായി ശിവക്ഷേത്രങ്ങളിൽ നന്തി നമസ്കാര മണ്ഡപത്തിലാണ് പതിവെങ്കിലും ഇവിടെ വേറെ തന്നെ പ്രതിഷ്ടയുണ്ട് .
ഇവിടെയുള്ള നെൽവയലുകളിൽ ഒരു വെളുത്ത കാള വന്നു നെൽക്കതിരുകൾ  തിന്നുക പതിവായിരുന്നു .കണ്ടവർ അതിനെ പലതവണ തുരത്തിയോടിച്ചു .ക്ഷേത്രത്തിനടുത്ത് വരെ എത്തിയാൽ അതിനെ കാണാതാവും .പലതവണ തു ആവർത്തിച്ചപ്പോൾ ഒരു പ്രശ്നം വെക്കാൻ തീരുമാനിച്ചു. പ്രശ്നത്തിൽ കണ്ടത് ദിവസവുമുള്ള പൂജയിൽ ഒന്നിൽ  പോലും നന്തിക്ക് വേണ്ട ഭക്ഷണം ഉണ്ടായിരുന്നില്ല എന്നതാണ് .നെല്ല് നിവേദ്യത്തിലെ ഒരംശം കാളക്കായി കൊടുക്കാനുള്ള സംവിധാനമുണ്ടാക്കി


 .ശിവന് നിവേദ്യം   സമർപ്പിക്കുമ്പോൾഒരാശം  നന്തിക്കും കിട്ടുന്നു . ഇത് പോലെ കയ്യെത്ത്‌ നാഗം രാജരാജേശ്വരന്റെ തായത് കൊണ്ട് ഇവിടെ നാഗ പ്രതിഷ്ടയില്ല .
ഐതിഹ്യം 4 രാവണ വധത്തിനു ശേഷം ശ്രീരാമൻ ഇവിടം സന്ദർശിച്ച് നമസ്കാര മണ്ഡപത്തിലിരുന്നു ധ്യാനിച്ചു .അതുകൊണ്ട് നമസ്കാര മണ്ഡപത്തിൽ തന്ത്രിയടക്കം ആർക്കും  പ്രവേശനമില്ല 
പ്രദക്ഷിണം വെക്കേണ്ട  രീതി  
അഗസ്ത്യ മുനിയുടെ ചിറയിൽ നിന്നും കുളിക്കുക .തെക്ക് നോക്കി കൃഷ്ണനെയും ശാസ്താവിനെയും വന്ദിക്കുക .മുഖ്യ കവാടത്തിലെത്തി കിഴക്ക് നോക്കി കാഞ്ഞിരങ്ങാട്ടപ്പനെ വണങ്ങണം .ഗോപുരത്തിൽ കയറി ഒരു മീറ്റർ വടക്കോട്ട്‌ നീങ്ങി ജേഷ്ഠ ഭഗവതിയെ തൊഴുക ,തെക്കോട്ട്‌ നീങ്ങി ശ്രീ ഭഗവതിയെ തൊഴുക യക്ഷി ,ഋഷഭൻ പുറമെയുള്ള വൃത്ത പഥത്തിൽ എത്തുന്നതിനു മുൻപ് ഗണപതി ,സുബ്രമണ്യൻ ,മഹാകാലൻ നന്തികേശൻ ,ദക്ഷിണാ മൂർത്തി ,അന്നപൂർണേശ്വരി ,മാടായിക്കാവിലമ്മ ,കാശി വിശ്വനാഥൻ ,(അനുഗ്രഹത്തിനായി ഇരിക്കണം )


ഗംഗയിലെ ജലം എന്ന് വിശ്വസിക്കപ്പെടുന്ന തീർത്ഥം 
ഇനി ഗംഗയെ പ്രാർ ത്തിച്ചതിനു ശേഷം മുൻപിലെ കവാടത്തിലൂടെ കടന്നു രാജരാജേശ്വരനെ പ്രാർത്തിക്കാം.ദക്ഷിണാ മൂർത്തി  ,പാർവതി  പരശുരാമൻ എന്നിവരെ വന്ദിച്ച് ഓവ് വരെ നടന്നു തിരിച്ചു വരണം 
                           സ്ത്രീകൾക്ക്  വിളക്ക് മാടം  വരെ പ്രവേശിക്കാം. .അത്താഴ പൂജക്ക്‌ ശേഷം അകത്തു കയറാം. രാജാധിരാജൻആയത് കൊണ്ട് പാർവതീ സമേതനായി മാത്രം സ്ത്രീകൾക്ക് ദർശനം നല്കുന്നു  ശിവരാത്രി വൈകുന്നേരം 3 മണി മുതൽ അകത്ത് ത്തുകയറാം 

പണ്ട് 21 പ്രതിഷ്ഠകൾ കൂടി ഉണ്ടായിരുന്നു .ഇപ്പോൾ പലതും കാണാനില്ല .ചിലത് ചുറ്റുമുള്ള ക്ഷേത്ര ചൈതന്യങ്ങളിൽ ലയിച്ചു .ബാക്കിയുള്ളവക്ക്
 സങ്കല്പ സ്ഥാനങ്ങൾ മാത്രമുണ്ട് .

നാലംബലത്തിനകത്ത് ശ്രീകോവിലിന്റെ ചുമരുകളും നമസ്കാര മണ്ഡപത്തിന്റെ മേൽത്തട്ടും കൂടി ശ്രദ്ദേയമാണ് 

2013, ഡിസംബർ 3, ചൊവ്വാഴ്ച

വാസുദേവപുരം വിഷ്ണു ക്ഷേത്രം


വാസുദേവപുരം വിഷ്ണു ക്ഷേത്രം 

റൂട്ട്:- തളിപ്പറമ്പ് ചിറവക്കില്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും 400 മീറ്റര്‍ 

രാവിലെയും വൈകുന്നേരവും  5.30 മുതല്‍ 8.30 വരെ നട തുറന്നിരിക്കും 


ഉത്സവമില്ല 


അരവത്ത് ഭൂതനാഥ ക്ഷേത്രം


അരവത്ത് ഭൂതനാഥ ക്ഷേത്രം  

 
അരവത്ത് ഭൂതനാഥ ക്ഷേത്രം 

രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും 300 മീറ്റര്‍ അകലെ  രാജരാജേശ്വര ക്ഷേത്രത്തിന്റെ  ഒരു ഉപ ക്ഷേത്രം ഭൂത ഗണത്തില്‍ പ്രധാനികളില്‍ ഒന്നാണ് പ്രതിഷ്ഠ


2013, നവംബർ 29, വെള്ളിയാഴ്‌ച

ശ്രീ വിക്രാന്തപുരം ദേവീക്ഷേത്രം തൃച്ചംബരം

ശ്രീ വിക്രാന്തപുരം ദേവീക്ഷേത്രം തൃച്ചംബരം 
തളിപ്പറമ്പിൽ NH നു പടിഞ്ഞാറ് 
പ്രതിഷ്ഠ പരാശക്തി  പതിനാറാം നൂറ്റാണ്ട് 





ദർശനസമയം   7. 30 മുതൽ - 10 മണി വരെ 
മേടം 10 - 13 ഉത്സവം 
സ്വകാര്യ ക്ഷേത്രം 
photo courtesy facebookbhagavaanum bhagavathiyum
bhagavathi